എനിക്കു വായില്‍ തോന്നുന്നതെല്ലാം എഴുതാന്‍ ഒരു സ്ഥലം. പരാമര്‍ശിക്കപ്പെടുന്ന പേരുകളോ, സ്ഥലങ്ങളോ, സന്ദര്‍ഭങ്ങളോ നിങ്ങള്‍ക്ക് പരിചിതമാണെങ്കില്‍ അതു തികച്ചും യാദശ്ചികം മാത്രം . അനുമതിയില്ലാതെ എഴുതാന്‍ പോകുന്നതിനെല്ലാം ഞാന്‍ "ലേലു അല്ലു" ചോദിച്ചിരിക്കുന്നു. എന്റെ വികാര-വിചാരങ്ങളുടെ കുത്തൊഴുക്കാണിവിടെ. വിമര്‍ശനങ്ങള്‍ക്കും, അനുഭാവങ്ങള്ക്കും, അഭിപ്രായങ്ങള്‍ക്കും സുസ്വാഗതം.
Monday, 29 October 2012
കീഴ്ശ്വാസങ്ങള്‍......
ചിലത് ഗന്ധമില്ലാത്തതായിരിക്കും , ഒരുപാട് ഒച്ചയുമുണ്ടാകും .
ചിലത് ദുര്ഗന്ധമുണ്ടാക്കും ,പക്ഷെ ശബ്ദമുണ്ടാക്കില്ല.
പ്രവീണ്‍ തൊഗാഡിയയ്ക്ക് ഇതില്‍ ആദ്യത്തെ അസുഖമാണ്. ഒച്ച മാത്രമേ ഉള്ളു. പെട്ടന്നാണ് ഉണ്ടാവുക. പിന്നെ രാജ്യത്തെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ആളായതു കൊണ്ട് അങ്ങനെ തോന്നുമ്പോള്‍ തന്നെ സേവകരോട് പറയും , അവര്‍ അപ്പൊ തന്നെ മൈക്ക് കൊടുക്കും . പണ്ട് നാട്ടിലേക്ക് വരാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ മൊബൈല്‍ വഴി കാര്യം സാധിച്ച ചരിത്രവും ഉണ്ട് ഇദ്ദേഹത്തിന് .
കീഴ്ശ്വാസത്തിന്റെ ഒരു സംക്ഷിപ്ത രൂപം : " കടല്‍ കണ്ടുപിടിച്ചത് ഹിന്ദുക്കളാണ്. കാരണവ്ന്മാര്‍ മുള്ളിയതിന്റെ ഫലമായിട്ടാണ് ആ ഉപ്പു രസം കടലിനു ലഭിച്ചത്, അതിന് ഹിന്ദുക്കള്ക്ക് റോയലിട്ടി കൊടുക്കണം . പണ്ട് കാലത്ത് എല്ലാ മീനുകളും ഹിന്ദുക്കളായിരുന്നു . പിന്നെ മതമാറലും മാറ്റലും ഒക്കെ കൂടി. ഇപ്പോള്‍ ഹിന്ദു മത്തിയും , മുസ്ലിം ഐലയും , ക്രിസ്ത്യന്‍ ചെമ്മീനുമാണ് കടലില്‍ കൂടുതല്‍ ഉള്ളത് ......"
എന്തൊക്കെ ടൈപ്പ് മനുഷ്യന്‍ മാരാണോയ്....... പറയുന്നതിനെന്തെങ്കിലും ഒരു യുക്തി വേണ്ടെ?
ഇതു പോലുള്ള കീഴ്ശ്വാസങ്ങള്‍ ക്ക് വിളി കേള്‍ക്കാതിരിക്കുക. ഗ്യാസ് ട്രബള്‍ എന്നൊക്കെ പറഞ്ഞാല്‍ അതു ഭയങ്കര സംസ്കാരമായിപ്പോകും എന്നുളതു കൊണ്ടാണ് കീഴ്ശ്വാസം എന്നത് ഉപയോഗിച്ചത്. ഗ്യാസ് ട്രബള്‍ എന്ന വാക്കിനൊരു സ്റ്റാന്‍ഡേര്‍ടുണ്ട്. ഇദ്ദേഹത്തിന് പറ്റിയ വകാരം ഉപയോഗിക്കാന്‍ എന്നിലെ കപടസദാചാര ബോധം സമ്മതിക്കുന്നുമില്ല.
ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടി ജോലി ചെയ്യുന്നവരാണ് നമ്മുടെ തീരദേശവാസികള്‍ . പട്ടിണി കിടക്കുന്നവന് മതം വിളമ്പുന്നത് അവനെ അപമാനിക്കലാണ് എന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. തൊഗാഡിയ ചെയ്തതും അതാണ്.
അതു കൊണ്ട് നീ പോടാ കീഴ്ശ്വാസമേ......
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteAhah
ReplyDeletethanks for the read :)
Deletewell said
ReplyDeletethank u thank u :)
Deleteതൃ എന്ന് കണ്ടപ്പം തൊഗാഡിയയ്ക്ക് ഒരു മുട്ട്. ശരിക്കങ്ങട് തൂറി. വാരി മുഖത്ത് പൂശിപ്പാടാന്‍ മാ ‘തൃ’ ഭൂമിയും
ReplyDeletealla pinne...... thanks for reading :)
Delete