Monday 29 October 2012

കീഴ്ശ്വാസങ്ങള്‍......


ചിലത് ഗന്ധമില്ലാത്തതായിരിക്കും , ഒരുപാട് ഒച്ചയുമുണ്ടാകും .

ചിലത് ദുര്ഗന്ധമുണ്ടാക്കും ,പക്ഷെ ശബ്ദമുണ്ടാക്കില്ല.

പ്രവീണ്‍ തൊഗാഡിയയ്ക്ക് ഇതില്‍ ആദ്യത്തെ അസുഖമാണ്‌. ഒച്ച മാത്രമേ ഉള്ളു. പെട്ടന്നാണ്‌ ഉണ്ടാവുക. പിന്നെ രാജ്യത്തെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ആളായതു കൊണ്ട് അങ്ങനെ തോന്നുമ്പോള്‍ തന്നെ സേവകരോട് പറയും , അവര്‍ അപ്പൊ തന്നെ മൈക്ക് കൊടുക്കും . പണ്ട് നാട്ടിലേക്ക് വരാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ മൊബൈല്‍ വഴി കാര്യം സാധിച്ച ചരിത്രവും ഉണ്ട് ഇദ്ദേഹത്തിന്‌ .

കീഴ്ശ്വാസത്തിന്റെ ഒരു സംക്ഷിപ്ത രൂപം : " കടല്‍ കണ്ടുപിടിച്ചത് ഹിന്ദുക്കളാണ്‌. കാരണവ്ന്മാര്‍ മുള്ളിയതിന്റെ ഫലമായിട്ടാണ്‌ ആ ഉപ്പു രസം കടലിനു ലഭിച്ചത്, അതിന്‌ ഹിന്ദുക്കള്ക്ക് റോയലിട്ടി കൊടുക്കണം .  പണ്ട് കാലത്ത് എല്ലാ മീനുകളും ഹിന്ദുക്കളായിരുന്നു . പിന്നെ മതമാറലും മാറ്റലും ഒക്കെ കൂടി. ഇപ്പോള്‍ ഹിന്ദു മത്തിയും , മുസ്ലിം ഐലയും , ക്രിസ്ത്യന്‍ ചെമ്മീനുമാണ്‌ കടലില്‍ കൂടുതല്‍ ഉള്ളത് ......"

എന്തൊക്കെ ടൈപ്പ് മനുഷ്യന്‍ മാരാണോയ്....... പറയുന്നതിനെന്തെങ്കിലും ഒരു യുക്തി വേണ്ടെ?
ഇതു പോലുള്ള കീഴ്ശ്വാസങ്ങള്‍ ക്ക് വിളി കേള്‍ക്കാതിരിക്കുക.  ഗ്യാസ് ട്രബള്‍ എന്നൊക്കെ പറഞ്ഞാല്‍ അതു ഭയങ്കര സംസ്കാരമായിപ്പോകും എന്നുളതു കൊണ്ടാണ്‌ കീഴ്ശ്വാസം എന്നത് ഉപയോഗിച്ചത്. ഗ്യാസ് ട്രബള്‍ എന്ന വാക്കിനൊരു സ്റ്റാന്‍ഡേര്‍ടുണ്ട്.  ഇദ്ദേഹത്തിന്‌ പറ്റിയ വകാരം ഉപയോഗിക്കാന്‍ എന്നിലെ കപടസദാചാര ബോധം സമ്മതിക്കുന്നുമില്ല.

ഒരു ദിവസത്തെ ഭക്ഷണത്തിന്‌ വേണ്ടി ജോലി ചെയ്യുന്നവരാണ്‌ നമ്മുടെ തീരദേശവാസികള്‍ . പട്ടിണി കിടക്കുന്നവന്‌ മതം വിളമ്പുന്നത് അവനെ അപമാനിക്കലാണ്‌ എന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്‌. തൊഗാഡിയ ചെയ്തതും അതാണ്‌.

അതു കൊണ്ട് നീ പോടാ കീഴ്ശ്വാസമേ......

Saturday 6 October 2012

വെള്ള കടലാസും , മഞ്ഞ പല്ലും

രണ്ടര വസ്സില്‍ തന്നെ അപ്പുവിനെ ചേച്ചി ഒരു വിധം വാക്കുകള്‍ പടിപ്പിച്ചു . അക്കങ്ങളും , അക്ഷരങ്ങളും , നിറക്കൂട്ടുകളും അവളുടെ കൂട്ടുകാരായി. കിന്റര്‍ ഗാര്‍ഡനില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വീട്ടില്‍ വന്നു എല്ലാവരോടും ചോദിക്കുകയും , സ്വയം ഉത്തരം പറയുകയും ചെയ്തു .

ഒരു രാത്രി അമ്മയുടെ കഥയ്ക്ക് രസം പോരാഞ്ഞവള്‍ അമ്മയോട് ക്ലാസിലെ ചോദ്യങ്ങള്‍ ചോദിച്ചു . "അമ്മയുടെ റ്റീതെന്താ(പല്ല്) കലര്?"
കൊഞ്ജലോടെ തന്റെ പിഞ്ജോമനയോടു ചേച്ചി തിരിച്ച് ചോദിച്ചു, "അപ്പു പറയൂ...."

"യെല്ലോ..."

ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം ചേച്ചി ചിരിച്ചു , വായ പൊത്തി കൊണ്ട്‌.