നിങ്ങളുടേതു മാത്രമാണെങ്കിലും നിങ്ങള്‍ തീരെ ഉപയോഗിക്കാത്തതും എന്നാല്‍ നിങ്ങളുടെ അനുമതി ഇല്ലാതെ മറ്റുള്ളവര്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുകയും ചെയ്യുന്ന ഏക വസ്തു നിങ്ങളുടെ "പേര്". അങ്ങനെ അല്ലെ? സ്വന്തം പേര്' വല്ലപ്പോഴും മാത്രമ്മേ നമ്മള്‍ ഉപയോഗിക്കുകയുള്ളു, ഏതെങ്കിലും ഫോം പൂരിപ്പിക്കന്‍ മാത്രം , പിന്നെ പരിചയപ്പെടുമ്പോഴും . ബാക്കിയൊക്കെ നാട്ടുകാരുടെയും വീട്ടുകാരുടെയും കൈയ്യിലാണ്. അവര്‍ വിളിക്കും നമ്മള്‍ വിളി കേള്‍ ക്കും . അവര്‍ എന്തു വിളിക്കും എന്നുളതാണ് വിഷയം .
പേരിന്റെ ചരിത്രം എന്തായിരുന്നാലും പേര്' എന്ന ആശയം കൊണ്ടു വന്ന ആളെ സമ്മതിക്കണം . എന്തൊരു വലിയ സം ഗതിയാണെന്നലോചിച്ചു നോക്കു?!! അയാളോ (കണ്ടുപിടിച്ചയാളോ) അയാളുടെ കുടും ബമോ റോയലിറ്റിയോ, പേറ്റന്റോ ഒക്കെ എടുത്തിരുന്നെങ്കില്‍ ഇപ്പൊ ആരായിട്ടുണ്ടാകും ? ഒരു പക്ഷേ ഇന്നത്തെ റേഷന്‍ കാര്‍ഡു പോലെയോ , ഇലക്ഷന്‍ ഐ ഡി പോലെയോ ഒക്കെ പണ്ടിതു നിയമം മൂലം നിര്‍ ബന്ഡമാക്കുകയും , പിന്നീട് ശീലമാവുകയും ചെയ്തതാവം . ഇത്രയും പേരുകള്‍ ഉണ്ടായിരുന്നിട്ടും തികയുന്നില്ല എന്നതാണ് സത്യം . അപ്പോള്‍ പ്രാചീന മനുഷ്യര്‍ എങ്ങനെയാകും ഭാഷയുണ്ടാകുന്നതിനും മുന്‍പ് പരസ്പരം വിളിച്ചിരുന്നത്? 'തോണ്ടി വിളിച്ചൂടെ?' എന്നാണ് മറുപടി എങ്കില്‍ ദൂരെയുള്ളവരെ എങ്ങനെ വിളിച്ചിരിക്കും ? ഭാഷയ്ക്കും മുന്‍ പ് ശബ്ദങ്ങളെ നമ്മള്‍ ആശ്രയിച്ചിരിക്കണം . ഇന്ന് കാള വണ്ടിക്കാരന്‍ ഉണ്ടാക്കുന്ന ശബ്ദമെല്ലാം പണ്ട് പേരുകളായിരുന്നിരിക്കാം .
ചെറിയ പ്രായം തൊട്ടേ അമ്മാവന്‍ എന്നെ പുലി എന്നാണു വിളിച്ചിരുന്നത് . ഇന്നത്തെ 'യവന്‍ പുലിയാണ് കേട്ട' വരുന്നതിനും എത്രയോ മുന്‍ പ് . രൂപത്തിലും കാര്യത്തിലും ഭാവത്തിലും സാദãശ്യമില്ലാത്ത ആ പേരിനു ഞാന്‍ വിളി കേട്ടിരുന്നു , ഇപ്പൊഴും കേള്‍ ക്കുന്നു. "പുലിയെവിടെ?"എന്നു അമ്മാവന്‍ . "ഉറങ്ങാണെന്നു തോന്നുന്നു" എന്ന് എന്റെ പെങ്ങള്‍ . എന്റെ വീട്ടില്‍ എത്തിയ അതിഥിക്ക് ഈ സം ഭാഷണം വിചിത്രമായിരിക്കാം . പക്ഷേ ഞാന്‍ വിളികേട്ടാല്‍ സ്ഥലത്തെത്തിയാല്‍ കഥ മാറി, "ഇവനാണോ പുലി?" (എന്തൊരു വിരോധാഭാസം !!!) എന്നായിരിക്കും അതിഥിയുടെ പുച്ഛം കലര്‍ ന്ന ചോദ്യം . അങ്ങനെയൊരു ചോദ്യം മാത്രമേ പുലി എന്ന വാക്കിന്റെ ശരിയായ അര്ത്ഥം എന്നെ ഓര്‍ മിപ്പിക്കുകയുള്ളു . ഒരു പക്ഷെ എന്റെ അമ്മാവനെ പോലും . പേരുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് അവ മാറ്റിയെടുക്കപെടും . രൂപത്തിനോ , ഭാവത്തിനോ , സ്വഭാവത്തിനോ , ജനിച്ച സ്ഥലത്തിനോ , ജോലിക്കോ , നമ്മള്‍ ക്കയാളുമായുള്ള അടുപ്പത്തിനോ , നമ്മുടെ പെരുമാറ്റത്തിനോ , വീട്ടിലെ ചെറിയ കുട്ടികള്‍ വിളിക്കുന്നതോ , നമ്മുക്കു പറ്റിയ അബദ്ധങ്ങളോ..... അങ്ങനെ ഒരു പാടു കാര്യങ്ങള്‍ അതിനു മാനദണ്ഡമായേക്കാം .ഏതൊരു സ്ഥലത്തും ഇങ്ങനെ പേരിടാന്‍ മിടുക്കരായവരും ഉണ്ടാകും .
വീട്ടില്‍ നിന്നു തുടങ്ങാം . ഒരു കുട്ടി ജനിച്ച് , ചന്ദ്രമാസം തികയുന്ന അന്ന് അമ്മാവന്‍ ചെവിയില്‍ പേരു ചൊല്ലി വിളിക്കും . പണ്ട് മുത്തച്ചനും അമ്മമ്മയുമാണ് പേരു നിര്‍ ദേശിച്ചിരുന്നത് എങ്കില്‍ . ഇപ്പൊള്‍ ഗര്‍ ഭകാലം തൊട്ട് 28- ഇനു വരെ ഇന്റെര്‍ നെറ്റിന്റെ മുന്പിലാണ് എല്ലാവരും . അങ്ങനെ ആ പേരിടല്‍ കഴിഞ്ഞാല്‍ , വീണ്ടും രണ്ടക്ഷരമുള്ളൊരു പേരിടും , വീട്ടില്‍ വിളിക്കാന്‍ .ഈ രണ്ടക്ഷരത്തിലായിരിക്കും പിന്നീട് സ്വര്‍ ഗ്ഗാരോഹണം വരെയുള്ള കാര്യങ്ങള്‍ ആശയവിനിമയം ചെയ്യപ്പെടുക , സര്‍ ക്കാര്‍ ഓഫീസുകളില്‍ ഒഴിച്ച് . അതിനുള്ളില്‍ നമ്മള്‍ ക്കുണ്ടാകുന്ന അത്ര തന്നെ മാറ്റങ്ങള്‍ ആ പേരിനും ഉണ്ടാകും . നമ്മുടെ മാറ്റങ്ങള്‍ സമൂഹത്തില്‍ എത്തുന്നതും , അറിയപ്പെടുന്നതും ഈ പേരിലൂടെ ആയിരിക്കും .
എന്റെ അച്ഛന്‍ സമൂഹത്തില്‍ അത്ര പ്രശസ്തനല്ല . എങ്കിലും അദ്ദേഹത്തെ ഉദാഹരണമായി എടുക്കാം (അനുമതിയില്ല ! ) . വ്വി എം ഗോപാലന്‍ എന്നതാണ് ഔദ്യോതിക ഭാഷ്യം , അപ്പു എന്നായിരുന്നു അച്ഛമ്മ വിളിച്ചിരുന്നത്. ഗോപാലേട്ടാ എന്നു ചുരുക്കം ചിലര്‍ വിളീക്കുമെങ്കിലും അപ്പുവേട്ടനാണ് പോപ്പുലര്‍ . അപ്പുമാമ്മയാണ് എന്റെ മച്ചുനന്മാര്ക്ക് , അച്ഛനേക്കള്‍ മുതിര്‍ ന്നവര്ക്ക് ഗോപാലന്‍ കുട്ടിയാണ് . റെയില്‍ വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ വി എം ജി എന്നാണ് സഹപ്രവര്‍ ത്തകര്‍ വിളിച്ചിരുന്നത് . ജോലി സം ബന്ഡിച്ച് രാജ്യത്തിനു പുറത്തു പോയപ്പോള്‍ സായിപ്പിനു ഫസ്റ്റ് നെയിം മാത്രമേ അറിയുള്ളു , അങ്ങനെ അവര്‍ അച്ഛ്നെ "മിസ്റ്റര്‍ വരോട്ട് " എന്നു അഭിസം ഭോധന ചെയ്തു . ഏട്ടന്മാര്‍ ക്ക് വേണ്ടി കല്യാണം ആലോചിക്കുമ്പോള്‍ വി എം ജി നമ്പ്യാര്‍ എന്നാണ് അച്ഛ്ന്റെ പേര്' .
സമൂഹത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയാല്‍ പിന്നെ ജന്മനാടിന്റെ പേര്' നമ്മളുടേതിന്റെ കൂടെ ചേര്‍ ക്കപെടും . ഇന്ത്യയെന്നല്ല ലോകത്തില്‍ തന്നെ വേറെ ഒരിടത്തും ഇങ്ങനെയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല . ഇനി അങ്ങനെ ഉണ്ടോ? ബരാക് ഓബാമയെ ആരെങ്കിലും "ഹോനലുലു ഒബ്ബാമ" എന്നു വിളിച്ചു കേട്ടിട്ടുണ്ടൊ? ഹോനലുലു അദ്ദേഹത്തിന്റെ ജന്മസ്ഥലമാണ് എന്നത്' ഗൂഗ്ഗിള്‍ ചെയ്താണ് ഞാന്‍ മനസിലാക്കിയത് !! നാടിനോടുള്ള സ്നേഹവും ആദരവും ആ നാട്ടുകാരനായതിന്റെ അഭിമാനവും എല്ലാം അതില്‍ അടങ്ങിയിരിക്കുന്നു . അടൂരും , വയലാറും , തകഴിയും , കോടിയേരിയും , പിണറായിയും , ചെന്നിത്തലയും , വൈക്കവും , കവിയൂരും , കാവാലവും , ജഗതിയും ....... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാടുകള്‍ നമ്മള്‍ ക്കെല്ലാവര്‍ ക്കും കലാകരന്മാരും രാഷ്ട്രീയ പ്രമുഖരുമാണെന്നത് അതിനുത്തമമായ ഉദാഹരണമാണ് . "അടൂരിനെ പറ്റി പറയുമ്പോള്‍ ......." എന്നു പറഞ്ഞു തുടങ്ങിയാല്‍ അടൂര്‍ ഭാസിയെ ആണോ , അടൂര്‍ ഗോപാലµãഷ്ണനെയാണോ , അടൂര്‍ ഭവാനിയെയാണോ അതോ അനേകം കലാകരന്മാര്‍ ക്ക് ജന്മം നല്കിയ ആ നാടിനെ തനെയാണോ എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു . പ്രശസ്തരായ വ്യക്തികളുടേയും ചരിത്രത്തിന്റെ ഗതി മാറ്റിയെഴുതിയ മഹാന്മാരുടെയും പേരുകള്‍ സ്ഥലങ്ങള്‍ ക്കും റോഡുകള്‍ ക്കും കെട്ടിടങ്ങള്‍ ക്കും നല്‍ കുന്നത് അവര്‍ മാനവരാശിരിക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും സം ഭാവനകളും വരും തലമുറ മറക്കാതിരിക്കനും അവരോടുള്ള ആദരവു കാണിക്കാനുമാണ്. എ കെ ജി ഭവനും , എം ജി റോഡും , നെഹ്രു സ്റ്റേഡിയവും , ഇന്ധിരാഗാന്ഡി എയര്‍ പോര്‍ ട്ടും വള്ളത്തോള്‍ നഗറും , തുഞ്ജന്‍ സ്മാരകവും ......... ഇതില്‍ എത്രയോ മഹാന്മാര്‍ ഇന്നു കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ പാപഭാരം ചുമക്കുന്നു? ഒരോ പൌരന്റെയും ചീത്ത വിളി കേള്‍ ക്കുന്നു?
വിക്രം സാരഭായിയും , സതീഷ് ധാവനും , ജം ഷഡ്ജി ടാറ്റയും , ശിവ നാരയണ്‍ ബിര്‍ ളയും , ജമന്‍ ലാല്‍ ബജാജും , കെ സി മഹീന്ദ്രയും , ജെ സി മഹീന്ദ്രയും കാലങ്ങള്‍ ക്കപ്പുറം സ്വപ്നങ്ങള്‍ കണ്ടവരാണ്. സതീഷ് ധാവന്‍ സ്പേസ് സെന്റര്‍ , ബാബാ ആറ്റോമിക് റിസര്‍ ച്ച് സെന്റര്‍ , ടാറ്റാ , ബിര്‍ ളാ , ബജാജ് , മഹേന്ദ്ര - ഇവയൊക്കെ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ ത്തിയ പേരുകളാണ്. നിശ്ചയദാര്‍ ഡ്യത്തിന്റെയും അദ്ധ്വാനത്തിന്റേയും പര്യായങ്ങളാണവ . കാരണവന്മാരുടെ പേരുകള്‍ സ്ഥാപനങ്ങള്‍ ക്ക് നല്കുന്നതിലൂടെ അവര്‍ പകര്‍ ന്നു നല്കിയ ഊര്‍ ജ്ജമാണ് തങ്ങളെ നയിക്കുന്നത് എന്നത് ഉയര്‍ ത്തിക്കാട്ടുകയാണ്‌പുതിയ തലമുറ.
എം ടിയും , എം ജി ആറും , വൈ എസ് ആറും , എന്‍ ടി ആറും , എം വി ആറും , ഇ എം എസ്സും , വി എസ്സും എസ് കെയും , വി കെ എനും , ഒ എന്‍ വിയും , ഒ വിയും , ജിയും , ടി പിയും ചുരുക്കപേരിലാണ് അറിയപ്പെടുന്നത് . അത്ഭുതകരമായ ജനസ്വാധീനവും വിപ്ലവത്തിന്റെ ശക്തമായ ഏടുകളും വാക്കുകളുടെ വൈവിധ്യവും ജനപ്രിയമാക്കിയ ചുരുക്കെഴുത്തുകളാണിവ .
ലോറെന്‍ സോ റോമാനൊ അമെടൊ കാര്‍ ലോ അവൊഗാഡ്രൊ ഡി ക്യുരെഗ്ന ഇ സെറെട്ടൊ !! മനസ്സിലായൊ? ഒരു സൂചന തരാം - 6.0221415 * 10^23 . ഇപ്പൊ കത്തിയാ? അവൊഗഡ്രൊ നമ്പര്‍ എന്നു കേട്ടിട്ടുണ്ടൊ? ചുള്ളന്റെ മുഴുവന്‍ പേരാണ് ആദ്യം പറഞ്ഞത് . ഇതാണ് ശാസ്ത്ര മേഖലയില്‍ നടക്കുന്നത് . ശാസ്ത്രജ്ഞന്മാര്‍ ക്ക് അതാത് മേഖലകളില്‍ നല്കിയ സം ഭാവനകളെ മാനിച്ച് അളവുകള്‍ ക്കും , രാസപ്രവര്‍ ത്തനങ്ങള്‍ ക്കും , സിദ്ധന്തങ്ങള്‍ ക്കും അവരുടെ പേരുകള്‍ നല്‍ കുന്നു . ന്യൂട്ടനും , ഓം സും , വാട്ട് സും , സെല്‍ ഷ്യസും , വോള്‍ ട്ടും , ഫാരഡെയും , പാസ്കലും , സെല്‍ ഷ്യസും , കെല്‍ വിനും , ഫാരന്‍ ഹീറ്റും , ആമ്പ്-സും അളവുകള്‍ ആകുന്നതിനു മുന്‍ പ് ആളുകളായിരുന്നു.
വൈദ്യശാസ്ത്രത്തിലും വ്യത്യസ്തമല്ല കാര്യങ്ങള്‍ . ഒരു പുതിയ രോഗമായാലും , രോഗാണുവായാലും കണ്ടുപിടിച്ചയാളുടെ പേരു കഴിഞ്ഞേ മറ്റു പേരുകളെ പറ്റി ചിന്തിക്കുകയുള്ളു! ഇപ്പോഴാരീതി കുറേ ഒക്കെ മാറിയിട്ടുണ്ട് , രോഗങ്ങളും , രോഗണുക്കളും കൂടിവരുന്നതു കൊണ്ടായിരിക്കം , മാത്രവുമല്ല ഇതത്ര സുഖമുള്ള ഏര്‍ പ്പാടുമല്ല . ഉദാ: ശശി ഒരു മാരക രോഗം കണ്ടുപിടിച്ചു എന്നിരിക്കട്ടെ, ആ രോഗം പിന്നീട് "ശശി ഡിസീസ്" എന്നറിയപ്പെട്ടു തുടങ്ങി എന്നും കരുതുക . ആ അസുഖം വന്നു മരിച്ചാല്‍ എന്തു പറയും ? പത്രങ്ങളില്‍ വാര്‍ ത്ത ഇങ്ങനെയായിരിക്കും , "ശശി പടര്‍ ന്നു പിടിക്കുന്നു , മരണം പത്തായി. " സഹിക്ക്വോ ?
സ്കൂളിലും , കോളേജ് ജീവിതത്തിലും , പേരുകള്‍ വന്നും പൊയ്ക്കൊണ്ടിരിക്കും . മുന്‍ പ് പറഞ്ഞ മാനദണ്ഡങ്ങള്‍ കൂടാതെ കളിയാക്കി വിളിക്കന്‍ കൂട്ടുകാരിടുന്ന പേരാകും പലപ്പോഴും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുന്നത് . പെണ്കുട്ടികള്‍ പരസ്പരം പേരുകള്‍ ചുരുക്കി എങ്ങനെയെങ്കിലും രണ്ടക്ഷരമാക്കി 'ഉ- കാരവും ' 'ഇ-കാരവും ' ചേര്‍ ത്ത് വിളിക്കുന്ന പ്രവണത എല്ലാ കോളേജിലും ഉണ്ടാകും . അച്ചു, സച്ചു , ലച്ചു , വിച്ചു , അപ്പു , ഐഷു , റൂബി , ഷെബി , സജി , ജെസി , രേഷു , റെം സ് , രേഷു , ശ്രീ . . . . . . രണ്ടക്ഷരവും അധികമായി തോന്നിയപ്പോള്‍ ഒരക്ഷരത്തിലും വിളിച്ചിരുന്നു- ചൈ- ചൈതു എന്ന ലോപിച്ചുണ്ടായ പേരു വീണ്ടും ലോപിച്ചത് . ശി എന്നത് ശിഖയാണ്, സു- എന്നും സുമിയെ വിളിച്ചിരുന്നു .
ആണ്‍ കുട്ടികള്‍ പേരുകള്‍ ഉപയോഗിക്കുന്ന ശീലം ഇല്ലാതായി കൊണ്ടിരിക്കുകയാണോ എന്നു സം ശയിക്കേണ്ടിയിരിക്കുന്നു . എടാ , മച്ചു , അളിയാ എന്നിവയാണ് യുവ തലമുറയുടെ പേരുകള്‍ !! 'അളിയാ' എന്നു തുടങ്ങുന്ന വാക്യങ്ങള്‍ കൂടുതലും ചില പ്രത്യേക സാഹചര്യങ്ങളെ സൂചിപ്പിക്കനാണ് ഉപയോഗിക്കുന്നത് . ഉദാ : "അളിയാ , വൈകീട്ടെന്താ പരിപാടി?" . "അളിയാ , ഒരു കിടിലന്‍ പീസ് പോകുന്നു" " -------- അളിയാ" ( ഊഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകിലെന്നു കരുതുന്നു....). മച്ചുവും അളിയനും എന്നാണ് പേരുകളായതു എന്ന ചോദ്യവും , ഈ വാക്കുകളുടെ അര്‍ ത്ഥവും പ്രസക്തമല്ലതായിരിക്കുന്നു.
സുഹത്തുക്കള്‍ നല്‍ കുന്ന ഇരട്ട പേരിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും . എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ പേരുകള്‍ ഉണ്ടായിരുന്നു . പേരിനോടു സാദശ്യമുള്ള 'കൊതു' വാണ് പ്രസിദ്ധം . കോളേജു ജീവിതത്തില്‍ എനിക്ക് നല്കപ്പെട്ട പേരാണ് ശശി. അങ്ങനെ ആരു വിളിച്ചാലും ഞന്‍ തിരിഞ്ഞു നോക്കാറുമുണ്ട് . ആ പേരു തന്നെ തൂലികയയി വെയ്ക്കാനും കാരണമതാണ് . നഷ്ടങ്ങള്‍ സം ഭവിച്ചവന്‍ എന്ന് ആ പേരിനര്‍ ത്ഥമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ മണ്ടത്തരങ്ങളും അമ്മിളികളും പറ്റുന്നവന്‍ എന്ന് അര്‍ ത്ഥമുണ്ടെന്ന് സുഹത്തുക്കള്‍ പറയുന്നു .
നിങ്ങള്‍ ക്കെന്തൊക്കെ പേരുകളാണുണ്ടായിരുന്നത് . ഓര്‍ മ്മയുണ്ടൊ? നിങ്ങളുടെ ആട്ടോഗ്രാഫ് എടുത്തു നോക്കൂ...... എല്ലന്‍ ,പല്ലന്‍ , പാച്ചു , പങ്കന്‍ , മാക്രി , കൊതു , കൊഞ്ഞ , തടിയന്‍ , പുളി , കുള്ളന്‍ , കഞ് ജാവ് , റൌഡി , കോഴി .......
എന്റെ ഒരു കൂട്ടുകാരന്റെ പേരു 'µãßAá' എന്നാണ് , അദ്ദേഹത്തിന്റെ പേരിന്റെ രണ്ടു ഭാഗങ്ങളുടെ ആദ്യക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍ മ്മിച്ചതാണത് .പേരെന്താണെന്ന് ഊഹിച്ചു നോക്കൂ . സദാസമയവും ഒരു ഹാലിലിരിക്കുന്നവനായിരുന്നു കഞ് ജാവ് . വയര്‍ ചാടുന്നതില്‍ അസ്വവാഭികമായി എന്തെങ്കിലുമുണ്ടൊ? മറ്റൊരു സുഹãത്തിനു പേരു വന്നതു അങ്ങനെയാണ്, കും ഭയുള്ളവന്‍ കും ഭന്‍ . കഷണ്ടി ഒരു കുറ്റമല്ല , കുറവുമല്ല , "പെട്ട" എന്ന പേരൊരു മോശമല്ല . റാഗിങ്ങിനിടയില്‍ സീനിയേര്‍ സ് ഞങ്ങളില്‍ ഒരാളോട് കള്ളു കുടിച്ചു പൂസായി വന്നു വാതില്‍ ചവിട്ടി തുറന്നു ഭാര്യയെ തല്ലുന്ന സീന്‍ കാണിക്കാന്‍ പറഞ്ഞു . ഡബിങ് വേറൊരുത്തനെ ഏല്പ്പിച്ചു . ഒന്നാമന്‍ സര്‍ വശക്തിയുമെടുത്ത് വാതില്‍ ചവിട്ടി തുറന്ന പോലെ കാണിച്ചു , രണ്ടാമന്‍ പതുക്കെ 'ട്ടു ട്ടു' എന്നാണ് ശബ്ദം നല്കിയത് . അന്നു മുതല്‍ അവന്‍ ട്ടുട്ടു എന്നറിയപ്പെടാന്‍ തുടങ്ങി. നിസാര്‍ എന്നുള്ളത് ആം ഗലേയത്തില്‍ എഴുതിയത് നൈസര്‍ എന്നു മാറി വായിച്ചപ്പോഴും , കുമാര്‍ എന്നുളത് അധ്യാപകന് കുംഭാസ് എന്നു കേട്ടപ്പോഴും എന്റെ സുഹ
ãത്തുക്കള്‍ കരുതിയിരുന്നില്ല വര്‍ഷങ്ങള്‍ ക്കിപ്പുറം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കണ്ടുമുട്ടുമ്പോള്‍ അതേ പേരുകളില്‍ അഭിസം ഭോധന ചെയ്യപ്പെടും എന്ന് .
പൊതുവെ ടീച്ചര്‍ എന്ന പദം ഗുരുക്കന്മാരെ സൂചിപ്പിക്കന്‍ ആം ഗലേയ ഭാഷയില്‍ നിന്നും കടം എടുത്തതാണെങ്കിലും , എപ്പൊഴോ കാലത്തിന്റെ കുത്തൊഴുക്കില്‍ ( ചുമ്മ ജാട) അത് സ്ത്രീലിം ഗമായി പോയി . മാഷ് എന്നത് പുലിംഗവും . വിജയന്‍ മാഷ് എന്നു പറയാം , വിജയന്‍ സാര്‍ എന്നും പറയാം , വിജയന്‍ ടീച്ചര്‍ എന്നു പറയുമോ? എന്തോ ഒരു അസ്കിത!! ഇത് പരിഹരിക്കനാവും ഗുരുക്കന്മാരെ നമ്മള്‍ പ്രത്യേകം പേരിട്ട് വിളിച്ചിരുന്നത്.
കാക്കൊത്തി കാവിലെ അപ്പൂപ്പന്‍ താടി എന്ന സിനിമ കാണാത്തവരുണ്ടൊ ? കാലന്‍ മത്തായിയെ മറന്നൊ? ഒരു അധ്യാപകനോ അധ്യാപികക്കോ പേരു വീഴാന്‍ അധികം സമയം വേണമെന്നില്ല! പേരു വീണാല്‍ തേയ്ചാല്ലും മയ്ചാലും പോവില്ല എന്നു മാത്രവുമല്ല വിദ്യാര്ത്ഥികള്‍ ക്കിടയില്‍ തലമുറകളോളം അത് കൈമാറി വരികയും ചെയ്യും !! അവര്‍ ക്ലാസെടുക്കുമ്പോള്‍ തെറ്റി പറഞ്ഞ ഒരു വാക്ക് , അവരുടെ നടത്തത്തിന്റെ പ്രത്യേകത , ആദ്യം എടുത്ത പാട് ഭാഗം , കര്‍ക്കശ സ്വഭാവം ..... പേരിടാനും വിളിക്കാനും എല്ലാവര്‍ ക്കും നല്ല ശുഷ്കാന്തിയാണ് .
എഴാം ക്ലാസ്സില്‍ 'ബൂട്ടൊ' എന്ന പാÀ¢
ÉÀßപ്പിച്ച അധ്യാപകനു ബൂട്ടോ സാര്‍ എന്നു വിളിച്ചു! കോളേജില്‍ ആക്സില്ല ( - അര്ത്ഥം നോക്കിക്കൊള്ളൂ) പÀßപ്പിച്ച അധ്യാപകനു പേരിടാന്‍ തിരയേണ്ടി വന്നില്ല . 'നാരായണന്‍ കുട്ടി ലീവാടാ'എന്നുള്ളത് സഹപാÀß വരാത്തപ്പോള്‍ പറയുന്നതല്ല , നാരയണന്‍ സാര്‍ വന്നിലെങ്കില്‍ പറയുന്നതാണ്. അശോകന്‍ സാര്‍ 'അക്കസൊട്ടു ആയത് യോദ്ധ എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ ക്കൊണ്ടാണ് ! ആകാരത്തില്‍ ചെറുതായിരുന്നിട്ടും വേഗം നടക്കുകയും സം സാരിക്കുകയും ട്രിഗ്നോമെട്രി പ്രശ്നങ്ങള്‍ മന്ത്രങ്ങള്‍ പോലെ ഉരിവിടുകയും ചെയ്യുന്ന കണക്കധ്യാപികയെ "തുമ്പിപ്പെണെന്ന്" വിളിച്ചിരുന്നത് അവര്‍ ക്കറിയാമയിരുന്നു എന്ന് തോന്നുന്നു ! ഗോപാലµc×íÃന്‍ മാഷെ "ç·Þ
µãß" എന്നാക്കിയതു എങ്ങനെയാണെന്നു മനസ്സിലായില്ലെ?
എന്തു തെറ്റു ചെയ്താലും രണ്ടു തല്ലുന്ന ഒരു സിന്ഡു ടീച്ചര്‍ ഉണ്ടായിരുന്നു . പറയൂ വായനക്കരാ , ഒരടി കൊള്ളാന്‍ പേടിയുള്ള നമ്മളെ രണ്ടടി അടിച്ചാല്‍ എങ്ങനെ പേരിട്ടു പകരം ചോദിക്കാതിരിക്കും . അതാ കിടക്കുന്നു - രണ്ടടി സിന്ഡു! ഒരേ പേരുകള്‍ ഉള്ള രണ്ട് അധ്യാപകരെ എങ്ങനെ തിരിച്ചറിയും ? ഉയരം നോക്കിയാണ് ആ ആഗോളപ്രശ്നത്തിനു ഉയരം നോക്കിയാണ് ഉത്തരം കണ്ടു പിടിച്ചത് , സജി എന്നാണ് . വലിയ സജിയും - വാജി; കൊച്ചു സജിയും - കൊജി . എത്ര ചീകിയൊതിക്കിയാലും തലമുടി പൂത്തിരി കത്തിച്ച പോലെ നില്ക്കുന്നു , സുഹത്തുക്കളെ , അങ്ങനെ 'പൂത്തിരി മേഡം ' ഉണ്ടായി . ഗുരുക്കന്മാരെ ക്ഷമിക്കുക, എല്ലാം പ്രായത്തിന്റെ കുഴപ്പമാണ്.
ഇനി നമുക്ക് അനശ്വരമായ പ്രണയത്തിലേക്ക് കടക്കാം . പണ്ട് കത്തുകളായിരുന്നെങ്കില്‍ , ഇപ്പോള്‍ മൊബൈലും സോഷ്യല്‍നെറ്റ് വര്ക്കുകളും ആണ്. പണ്ട് കാരണവന്മാര്‍ കത്തിന്റെ മറുപടിക്കായി കാത്തിരുന്നുവെങ്കില്‍ ഇന്നു മെസേജയച്ച് റിപ്ലെ വരുന്നത് വരെ സെന്റ് ഐറ്റം സ് വീണ്ടും വീണ്ടും വായിച്ചോണ്ടിരിക്കുന്നവരാണ് യുവ തലമുറ. വാക്കുകള്‍ അതു തന്നെ, എങ്കിലും , സ്നേഹത്തില്‍ ശകലം വെള്ളം ചേര്‍ ത്തിയിട്ടുണ്ടോ എന്നൊരു
സംശയം . നിങ്ങള്‍ പ്രണയഭാജനത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്യാറുള്ളത് ? മോളെ , മോളൂട്ടി , മാളു , ചക്കരെ , ചക്കു , തക്കുടു , വാവെ , കുട്ടൂസ് ,അമ്മു, അമ്മൂസ് , പക്രൂസ് , പൊന്നൂസ് ........ (കടപ്പാട്: സുഹത്തുക്കള്‍ , അനുഭവങ്ങള്‍ .)
'ഒരു പേരിലെന്തിരിക്കുന്നു?' എന്ന ചോദ്യം പ്രസിദ്ധമാണ് .
'അതൊക്കെ പണ്ടല്ലെ , ഇപ്പതൊക്കെ ആരു നോക്കാന? ഒരു പേരിനിത്തിരി മതി' വീട്ടിലെ ഒരു ആഘോഷത്തിനെങ്കിലും നമ്മള്‍ ഇതു കേട്ടിട്ടുണ്ടാകും . 'ഒരു പേരിനിത്തിരി ആത്മാര്‍ ത്ഥത കാണിച്ചൂടെ?' എന്ന പ്രയോഗവും അസാഅധാരാണമല്ല . 'ഏറ്റവും കുറഞ്ഞത്' എന്ന അര്ത്ഥത്തിലാണ്‌ഈ പ്രയോഗം . ഒരു ജീവനുള്ളതൊ , ജീവനിലാത്തതോ ആയ വസ്തുവിനു ഏറ്റവും കുറഞ്ഞത് ഒരു പേരെങ്കിലും വേണം . വാസ്തവത്തില്‍ നിലനില്‍ ക്കുന്നതും പേരു മാത്രമാണ് - സുപ്രസിദ്ധമോ, കുപ്രസിദ്ധമോ എന്നു തീരുമാനിക്കുന്നത് കര്മ്മവും .
ഈ എഴുതിയതു ഒരു പേരിനു പോലും ആയിട്ടില്ല എന്നറിയാം . എന്നാലും .....
പേരുകള്‍ പലതും മാറ്റിയിട്ടില്ല , ചിലത് മാറ്റിയിട്ടുമുണ്ട് . നിങ്ങളുടെ ഇരട്ട പേരിവിടെ
കണ്ടിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ തോന്നലാണ് . അല്ല പിന്നെ! ഇനി അതിന്റെ പേരില്‍ കൊട്ടേഷനും കൊണ്ടിറങ്ങണ്ട . കുറച്ച് ഗവേഷണം നടത്തി , ഇത്രയെ കിട്ടിയുള്ളു . വിമര്‍ശനങ്ങള്‍ കമന്റായും അഭിനന്ദനങ്ങള്‍ ചെക്കായും / ഡ്രാഫ്റ്റായും സ്വീകരിക്കുന്നതാണ്. നന്ദി.
ഒരു പേരില്‍ ഇത്രയൊക്കെ കാര്യങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസിലായി.... ഒരുപാട് ചിരിക്കാനും ചിന്ദിക്കാനും ഉള്ള വക തന്നതിനു നന്ദി.... പിന്നെ മറന്നു തുടങ്ങിയ കുറെ നല്ല ഓര്‍മകളെ തിരിച്ചു തന്നതിനും..... ഈ ശശിക്ക് പിറകില്‍ ആരായാലും ഒരുപാട് നന്ദിയുണ്ട്.....
ReplyDelete:) dankes
Deleteകൊതുവും ശശിയും വെച്ചു നോകുമ്പോ ലൊക്കേഷെന്‍ ബാന്ഗ്ലൂര്‍ ആണ്നെനു തോന്നുന്നു.... എന്തായാലും സംഭവം ചീറി....
ReplyDeletedankes Dr.Jafer.
Deleteഒരു പേരിൽ തന്നെ എന്തൊക്കെ ഉണ്ടല്ലൊ ഹൊ സമ്മതിച്ചു
ReplyDelete