Thursday, 15 November 2012

നന്ദിയുണ്ടടാ (*&^%$£"!"£$%^&.....

ഇന്ഡന വില കൂട്ടി.....

പാചക വാതക വില കൂട്ടി.....

പാല്‍ വില കൂട്ടി.....

കറന്റ് ചാറ്ജ്ജ് കൂട്ടി....

ഓട്ടോ -ടാക്സി എന്നിവയുടെ കാര്യത്തിലും ഒരു തീരുമാനമായി.....

വിറകിനു മരം വെച്ച് പിടിപ്പിക്കാന്‍ പറഞ്ഞു(തെക്ക് ഭാഗത്ത് ഒരു മാവിന്‍ തൈ കുഴിച്ചിട്ടുണ്ട്, പിടിച്ച മതിയായിരുന്നു).

ആ മരത്തില്‍ കാശുണ്ടാകിലെന്നും പറഞ്ഞു തന്നു.

ഇനി ഒരു കല്യാണവും കഴിച്ച് ഭാര്യയ്ക്ക് ശമ്പളവും കൊടുത്തിട്ടു വേണം ആദ്യം പറഞ്ഞ മാവു വെട്ടാന്‍ ....



21/11/12 ചേര്ക്കപ്പെട്ടത്.അജിത് ചേട്ടന്റെ കമന്റില്‍ നിന്നും ഉണ്ടായ ബുദ്ധി.

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു?

മൌന വ്രതതിലിരിക്കും സിംഗിനോടോ? 
അതൊ, ചരടു വലിക്കും ഇറ്റലികാരിയോടോ?

കേരളത്തിന്റെ ഉമ്മന്‍ ചാണ്ടീയോടോ?
മിണ്ടിയാല്‍ ഹര്‍ത്താല്‍ പറയും പാര്‍ട്ടിയോടോ?

ഭൂരിപക്ഷ വര്‍ഗീയത ചീറ്റും കൂട്ടരോടോ?
ന്യൂനപക്ഷ പ്രീതിയ്ക്ക് ഓടും കൂട്ടരോടോ?

പിന്നെയും പിന്നെയും ഇക്കൂട്ടരെ
അധികാര കസേരയില്‍ ഇരുത്തുന്ന നമ്മളോടോ?

http://www.indiavisiontv.com/2012/11/15/135214.html#.UKSZf8E3UPw.facebook